Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conference Registration

America

ന്യൂ​യോ​ർ​ക്ക് ഫ്രാ​ങ്ക്ലി​ൻ സ്‌​ക്വ​യ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ഫ്രാ​ങ്ക്ലി​ൻ സ്‌​ക്വ​യ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം. ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

"കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം. കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, ബോ​ബി ജോ​ൺ, മാ​ത്യു വ​ർ​ഗീ​സ്, മാ​ത്യു ജോ​ഷ്വ, പ്രേം​സി ജോ​ൺ, ആ​ഞ്ച​ലീ​ന ജോ​ഷ്വ, സി​നി മാ​ത്യു, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ. സി.​കെ. രാ​ജ​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും അ​ച്ച​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ദേ​ശ്യ​ത്തെ​യും ദൗ​ത്യ​ത്തെ​യും കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഐ​റി​ൻ പോ​ൾ ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യം, തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

Latest News

Corehub Up